ഫ്രാൻസിനെ നടുക്കിയ ജിസേൽ പെലികോട്ട് കൂട്ടബലാത്സംഗക്കേസിൽ 51 പ്രതികൾക്കും ജയിൽശിക്ഷ


പാരിസ്‌: ഫ്രാൻസിനെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ 51 പ്രതികൾക്കും ജയിൽശിക്ഷ വിധിച്ച്‌ കോടതി. എഴുപത്തിരണ്ടുകാരിയായ ജിസേൽ പെലികോട്ടിനെ ഭർത്താവായിരുന്ന ഡൊമിനിക് ഉറക്കമരുന്ന്‌ നൽകി മയക്കിക്കിടത്തി ബലാത്സംഗംചെയ്യുകയും അന്യപുരുഷന്മാരെ വിളിച്ചുവരുത്തി അവരെ ബലാത്സംഗം ചെയ്യിക്കുകയും ചെയ്‌ത കേസിലാണ്‌ അവിങ്‌ടണിലെ കോടതി വ്യാഴാഴ്‌ച വിധി പറഞ്ഞത്‌. ഡൊമിനിക്കിന്‌ 20 വർഷം തടവ്‌ വിധിച്ചു. മറ്റ്‌ പ്രതികൾക്ക്‌ മൂന്നുമുതൽ 15 വർഷംവരെയാണ്‌ തടവ്.

2011 മുതൽ 2020 വരെയാണ്‌ ജിസേൽപോലുമറിയാതെ ഡൊമിനിക്ക്‌ അവരെ മറ്റ്‌ പുരുഷന്മാർക്ക്‌ കാഴ്‌ചവച്ചത്‌. ഭാര്യയെ മയക്കിക്കിടത്തി, ഓൺലൈനിൽ പരിചയപ്പെട്ട പുരുഷന്മാർക്ക്‌ സ്വന്തംവീട്ടിലെ കിടപ്പറയിൽവച്ച്‌ അവരെ ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കുകയായിരുന്നു. അവർ ഇരുന്നൂറിലേറെത്തവണ പീഡിപ്പിക്കപ്പെട്ടതായാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഇവയെല്ലാം ഡൊമിനിക് വീഡിയോ എടുത്ത്‌ സൂക്ഷിച്ചു. എച്ച്‌ഐവി ബാധിതനായ ഒരാൾക്ക്‌ ഡൊമിനിക്ക്‌ ഒമ്പതുതവണ ഭാര്യയെ കാഴ്‌ചവച്ചതായും പൊലീസ്‌ കണ്ടെത്തി.

സ്‌ത്രീകളുടെ സ്വകാര്യദൃശ്യം പകർത്തിയ കേസിൽ അറസ്റ്റിലായ ഡൊമിനിക്കിനെക്കുറിച്ച് പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംഭവം അറിഞ്ഞതോടെ വിവാഹമോചനം നേടിയ ജിസേൽ ഡൊമിനിക്കിനെതിരെ നിയമപരമായി നീങ്ങുകയായിരുന്നു. ഇയാൾ മരുമകളെയും സമാനരീതിയിൽ പീഡിപ്പിച്ചതിന്റെ തെളിവുകളും പൊലീസ്‌ കണ്ടെത്തി.

article-image

sdfsf

You might also like

Most Viewed