രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് റഷ്യയിൽ അഭയം
ഡമാസ്കസ്: വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ. അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നേരത്തെ പ്രസിഡന്റ് സഞ്ചരിക്കാൻ സാധ്യതയുണ്ടായിരുന്ന വിമാനം കാണാതായെന്നും തകർന്നെന്നും അടക്കമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഭയം നൽകിയ വിവരം റഷ്യ സ്ഥിരീകരിക്കുന്നത്.