ലോകത്ത് ഇത് ആദ്യം; ലൈംഗികതൊഴിലാളികൾക്ക് പ്രസവാവധി അനുവദിച്ച് ബെൽജിയം


ബ്രസൽസ്: ലോകത്ത് ആദ്യമായി ലൈംഗികതൊഴിലാളികൾക്ക് പ്രസവാവധി അനുവദിച്ച് ബെൽജിയം. പെൻഷൻ, പ്രസവാവധി, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ ലൈംഗികത്തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങൾ നൽകുന്ന ചരിത്രപരമായ നിയമം ബെൽജിയം അവതരിപ്പിച്ചു. 2022-ൽ രാജ്യത്ത് ലൈംഗികതൊഴിൽ കുറ്റവിമുക്തമാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം.

പുതിയ നിയമത്തിന് കീഴിൽ, ലൈംഗികത്തൊഴിലാളികൾക്ക് തൊഴിൽ സർട്ടിഫിക്കറ്റുകൾ നൽകും. ഇത് ആരോഗ്യ ഇൻഷുറൻസ്, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, നിയമപരമായ പരിരക്ഷകൾ എന്നിവക്ക് അവരെ പ്രാപ്തരാക്കുന്നു.
ലൈംഗികത്തൊഴിലാളികളെയും മറ്റ് തൊഴിലാളികളേപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

നിയമം ലൈംഗികത്തൊഴിലാളികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും ചൂഷണ സമ്പ്രദായങ്ങൾക്കെതിരായ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. തീരുമാനം വിപ്ലവകരമാണെന്നും ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed