വ​ത്തി​ക്കാ​നി​ല്‍ ലോ​ക​മ​ത പാ​ര്‍ല​മെ​ന്‍റി​ന് ഇ​ന്നു മുതൽ


വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്‍റിന് ഇന്നു തുടക്കമാകും. ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായാണ് വത്തിക്കാനിൽ ലോകമത പാര്‍ലമെന്‍റ് നടത്തുന്നത്. ഡിസംബർ ഒന്നുവരെയാണ് സമ്മേളനം. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും ലോകമത പാര്‍ലമെന്‍റിന്‍റെ മുഖ്യലക്ഷ്യം. സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കും. ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിസ് ചിറമ്മല്‍, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ.വി. അനൂപ്, കെ. മുരളീധരന്‍ (മുരള്യ), ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാളെ നടക്കുന്ന സമ്മേളനത്തിലാകും ഫ്രാൻസിസ് മാര്‍പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം. ഈ സമ്മേളനത്തില്‍ വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനുള്ള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്‌, ചാണ്ടി ഉമ്മൻ എംഎൽഎ, കെ.ജി. ബാബുരാജന്‍, സ്വാമി വീരേശ്വരാനന്ദ എന്നിവരുള്‍പ്പെട്ടവരാണ് സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്.

article-image

sdgfg

You might also like

Most Viewed