വടക്കൻ ഗാസയില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; 88 പേർ കൊല്ലപ്പെട്ടു


വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്) അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.

തെക്കന്‍ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് വാട്ടറിഡ്ജ് കൂട്ടിച്ചേര്‍ത്തിരുന്നു.
തീരദേശ എന്‍ക്ലേവിലേക്ക് ആവശ്യത്തിനുള്ള സഹായമെത്തുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും മാനുഷിക സഹായമെത്തുന്നതിനെ തടയുന്നില്ലെന്നും ഇസ്രയേല്‍ വാദിച്ചിരുന്നു. എന്നാല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ കുറയുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പിന്നീട് വ്യക്തമാക്കി.

article-image

ghgg

You might also like

Most Viewed