റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്നിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ്
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയന്‍ സൈനികരെ പങ്കെടുപ്പിക്കാനുള്ള റഷ്യയുടെ നീക്കത്തിനു മറുപടിയായി യുഎസിന്‍റെ നിർണായക ഇടപെടൽ. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്നിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് (എടിഎസിഎംഎസ് ) എന്നറിയപ്പെടുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനാണ് അനുമതി നല്കിയത്.
ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് പദമൊഴിയാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനം. അതേസമയം, ഇതേക്കുറിച്ച് വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോദിമിർ സെലെന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
zxfvgxzcg