ദേശീയ ഇന്‍റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിയെ തെരെഞ്ഞെടുത്ത് ട്രംപ്
യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദുവിശ്വാസിയെന്ന ബഹുമതി പേറുന്ന തുളസി ഗബ്ബാർഡിനെ നാഷണൽ ഇന്‍റലിജൻസ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചതായി നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സിഐഎ, എൻഎസ്എ മുതലായ അമേരിക്കൻ ചാരസംഘടനകളുടെ മേൽനോട്ടച്ചുമതലയാണ് ഈ പദവിയിലൂടെ തുളസിക്കു ലഭിക്കുന്നത്.
തുളസി ഇറാക്കിലും കുവൈറ്റിലും അടക്കം രണ്ടു പതിറ്റാണ്ട് സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വർഷം മുന്പുവരെ ഡെമോക്രാറ്റിക് പാർട്ടിക്കാരിയായിരുന്നു. 2013 മുതൽ 2021 വരെ ഹവായിയിൽനിന്നുള്ള ജനപ്രതിനിധിസഭാംഗമായിരുന്നു.