ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് ഫലസ്തീൻ


റാമല്ല: ഫലസ്തീനിൽ സമാധാനത്തിനായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് ഫലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ട്രംപുമായുള്ള ഫോൺകോളിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച അബ്ബാസ്, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള സമാധാനം കൊണ്ടു വരുന്നതിനായി നിയുക്ത യു.എസ് പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് ട്രംപും അബ്ബാസിന് ഉറപ്പ് നൽകി. ഫലസ്തീൻ പ്രസിഡന്റ് അബ്ബാസിനൊപ്പവും മറ്റുള്ള നേതാക്കൾക്കൊപ്പവും മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ട്രംപ് ഉറപ്പ് നൽകി. നേരത്തെ താൻ അധികാരത്തിലെത്തുന്നതിന് മുമ്പ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട് പുറത്ത് വന്നു.

ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ളവരാണെന്നും 32 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. വീടുകൾക്കും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും മേൽ ബോംബിട്ടതിനെ തുടർന്നാണ് 80 ശതമാനം പേരുടെയും ജീവൻ പൊലിഞ്ഞത്. സാധാരണക്കാരും നിരപരാധികളുമായവർക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന മേധാവി വോൾകർ ടേർക് പറഞ്ഞു.

article-image

sgdsg

You might also like

Most Viewed