ആണവായുധ പദ്ധതിക്ക് വേഗം കൂട്ടുന്നുവെന്ന് യു.എന്നിനോട് ഉത്തരകൊറിയ


വാഷിങ്ടൺ: ആണവായുധ പദ്ധതിക്ക് വേഗം കൂട്ടുന്നുവെന്ന് യു.എന്നിനെ അറിയിച്ച് ഉത്തരകൊറിയ. ഈ വർഷം രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവ പദ്ധതിയിൽ നിലപാട് അറിയിച്ച് ഉത്തരകൊറിയ രംഗത്തെത്തുന്നത്. യു.എന്നിലെ ഉത്തരകൊറിയയുടെ അംബാസിഡറായ കിം സോങാണ് സെക്യൂരിറ്റി കൗൺസിലിൽ ഇക്കാര്യം പറഞ്ഞത്. ആണവായുധ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ ഉത്തരകൊറിയ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായാണ് സുരക്ഷാ കൗൺസിൽ യോഗം വിളിച്ച് ചേർത്തത്.

നേരത്തെ ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവി കടലിന് നേരെ ഉത്തരകൊറിയ മിസൈൽ ആക്രമണം നടത്തിനെന്ന് പറഞ്ഞിരുന്നു. ജപ്പാന്റെ കോസ്റ്റ്ഗാർഡ് ഉത്തരകൊറിയ നടത്തിയത് ബാലിസ്റ്റ് മിസൈൽ പരീക്ഷണമാണെന്നും വ്യക്തമാക്കിയിരുന്നു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്താണ് മിസൈൽ പതിച്ചതെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. നേരത്തെ ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യു.എസും യുക്രെയ്നും രംഗത്തെത്തിയിരുന്നു. റഷ്യയുടെ കുർസ്ക് മേഖലയിൽ 8,000 സൈനികരെ വിന്യസിച്ചതിലാണ് നടപടി. റഷ്യൻ സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ സൈനികരെ ഇറക്കിയത്. ഇതിലാണ് യു.എസിന്റെ മുന്നറിയിപ്പ്.

article-image

dfhdh

You might also like

Most Viewed