മോൾഡോവയിൽ പ്രസിഡന്‍റ് മയാ സന്ദു അധികാരം നിലനിർത്തി


ചിഷിനോ: രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മോൾഡോവയിൽ യൂറോപ്യൻ അനുകൂലിയായ പ്രസിഡന്‍റ് മയാ സന്ദു അധികാരം നിലനിർത്തി. റഷ്യൻ അനുകൂല പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച അലക്സാണ്ടർ സ്റ്റോയിനൊഗ്ലുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ വലിയതോതിൽ ഇടപെടൽ നടത്തിയതായി മോൾഡോവൻ സർക്കാർ ആരോപിച്ചു. ഒക്‌ടോബർ 20നു നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മയാ സന്ദുവിന് 50 ശതമാനം വോട്ടു ലഭിക്കാതിരുന്നതിനു കാരണം റഷ്യൻ ഇടപെടലാണെന്നു പറയുന്നു.

article-image

zfzf

You might also like

Most Viewed