കാനഡയിലെ ഹിന്ദുക്ഷേത്രം ആക്രമിച്ച് സിക്ക് വിഘടനവാദികൾ


ഒട്ടാവ: കാനഡയിലെ ഒന്‍റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ മന്ദിറിനു നേരെ സിക്ക് വിഘടനവാദികളുടെ ആക്രമണം. ഖലിസ്ഥാൻ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയൻ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേർ ആക്രമണത്തിനിരയായി. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പത്രക്കുറിപ്പിൽ അറിയിച്ചു. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ട്. ആരാധനാലയങ്ങളെ ഇത്തരം ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ നടപടി വേണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അപലപിച്ചു. ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി എല്ലാ പൗരന്മാർക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിനുപിന്നില്‍ ഇന്ത്യയാണെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം താറുമാറായ സാഹചര്യത്തിലാണു ക്ഷേത്രത്തിനുനേരെയുള്ള ആക്രമണം.

article-image

ggfg

You might also like

Most Viewed