ഗോൾഡൻ വിസ സമ്പ്രദായത്തിലൂടെ 10,000 വിദേശികൾക്ക് ഗോൾഡൻ വിസ നൽകിയതായി ബഹ്റൈൻ


ബഹ്റൈനിൽ നടപ്പിലാക്കിയ ഗോൾഡൻ വിസ സമ്പ്രദായത്തിലൂടെ ഇതുവരെയായി 99 രാജ്യങ്ങളിൽനിന്നുള്ള 10,000 വിദേശികൾക്ക് ഗോൾഡൻ വിസ നൽകിയെന്ന് അധികൃതർ അറിയിച്ചു. 2022 മുതലാണ് നിക്ഷേപം വർധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ബഹ്‌റൈൻ 10 വർഷത്തെ ഗോൾഡൻ വിസ നൽകിത്തുടങ്ങിയത്. രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗോൾഡൻ വിസ ഏർപ്പെടുത്തിയത്. ഗോൾഡൻ റസിഡൻസി വിസ ഉടമകൾക്ക് ആശ്രിതരെ സ്പോൺസർ ചെയ്യാൻ കഴിയും.

2,00,000 ബഹ്റൈൻ ദീനാറിൽ കുറയാത്ത മൂല്യമുള്ള, ബഹ്‌റൈനിൽ ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമാക്കുക, പ്രതിമാസം 4,000 ദീനാറോ അതിൽ കൂടുതലോ വരുമാനമുള്ള വിരമിച്ചവർ വിസ സാധുതയുള്ളതായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ വർഷത്തിൽ 90 ദിവസം ബഹ്‌റൈൻ രാജ്യത്തുണ്ടായിരിക്കണം എന്നിവയാണ് ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയായി പറയുന്നത്.

article-image

്ിു്ി

You might also like

Most Viewed