പാക്കിസ്ഥാനിൽ ഭീകരാക്രമണം; പത്തു സുരക്ഷാസൈനികർ കൊല്ലപ്പെട്ടു


പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ പത്തു സുരക്ഷാസൈനികർ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. ദാരാബൻ മേഖലയിലെ ചെക്പോസ്റ്റിൽ സുരക്ഷാസൈനികരെ ഭീകരർ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തെഹ്‌രീക്-ഇ- താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്ന ഭീകരസംഘടന മുന്പ് ഈ മേഖലയിൽ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്.

article-image

asdff

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed