കാനഡയിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് അപകടം: നാല് ഇന്ത്യക്കാർ മരിച്ചു
ടൊറന്‍റോ: കാനഡയിൽ ടെസ്‌ല കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചശേഷം തീപിടിച്ചുണ്ടായ ദുരന്തത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതാ കോഹിൽ(30), സഹോദരൻ നീൽ കോഹിൽ(26), ഗുജറാത്തിലെതന്നെ ആനന്ദ് സ്വദേശികളായ ദിഗ്‌വിജയ് പട്ടേൽ(32), ജയ് സിസോദിയ(20) എന്നിവരാണു മരിച്ചത്.
20കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൊറന്‍റോയ്ക്കു സമീപം ചെറി സ്ട്രീറ്റിനടുത്ത ലേക് ഷോർ ബൗലെവാർഡിൽ പ്രാദേശികസമയം വ്യാഴാഴ്ച അർധരാത്രി 12.15 ഓടെയായിരുന്നു സംഭവം. സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം ടൊറന്‍റോയിലെ ബ്രാംബ്റ്റണിലുള്ള താമസസ്ഥലത്തേക്കു വരുന്പോഴായിരുന്നു അപകടം. അതേസമയം, ടെസ്‌ല കാറിലെ ബാറ്ററി സെല്ലാണു തീപിടിത്തത്തിനു കാരണമെന്ന് റിപ്പോർട്ടുണ്ട്.
ssgf