മുൻ പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ 2015ലെടുത്ത കേസ് റദ്ദാക്കി ബംഗ്ലാദേശ് കോടതി
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയക്കും മറ്റ് മൂന്നുപേർക്കുമെതിരെ 2015ലെടുത്ത കേസ് റദ്ദാക്കി ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശ് നാഷണൽ പാർടി 2015ൽ നടത്തിയ ദേശീയ പ്രക്ഷോഭം അക്രമാസ്കതമായതിൽ 42 പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. ധാക്ക അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റാണ് കേസ് റദ്ദാക്കി വ്യാഴാഴ്ച ഉത്തരവിട്ടത്.
ദേശവ്യാപക പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് കടന്നതിന് പിന്നാലെ കഴിഞ്ഞ മാസം അഞ്ചുകേസുകളിൽ ഖാലിദ സിയയെ കുറ്റവിമുക്തയാക്കിയിരുന്നു.
hgdfhgfh