എസ്.വൈ.എസ് പ്ലാറ്റിനം ഇയർ ആഘോഷം; ഐ.സി.എഫ്. ഗൾഫ് രാജ്യങ്ങളിൽ ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കും


ഐ.സി.എഫ്. എസ്.വൈ.എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് `ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഗൾഫ് രാജ്യങ്ങളിൽ ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 7,8,9,10 തീയതികളിലാണ് സമ്മേളനങ്ങൾ നടക്കുക. യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി 1950കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണവും നടക്കും. ഇതോടൊപ്പം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എല്ലാ യൂനിറ്റുകളും ഒരു സാന്ത്വന സേവന പ്രവർത്തനം ഏറ്റെടുത്തു നടത്തും.

ബഹ്‌റൈൻ ഐ.സി.എഫിന്റെ 45ാം വാർഷികത്തിന്റെ ഭാഗമായി പ്രവാസത്തിൽ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ 45 പേരെ യൂനിറ്റ് സമ്മേളന വേദികളിൽ ആദരിക്കും. സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചുവരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എം.സി. അബ്ദുൽ കരീം, കെ.പി. മുസ്തഫ ഹാജി, റഫീഖ് ലത്തീഫി, ഷമീർ പന്നൂർ, സിയാദ് വളപട്ടണം, ശിഹാബുദ്ദീൻ സിദ്ദീഖി, ഷംസു പുകയിൽ തുടങ്ങിയവർ പങ്കെടുത്തു.

article-image

ിപി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed