ഫിലിപ്പീൻസിൽ മഴയിലും മണ്ണിടിച്ചിലിലും 20 മരണം
മനില: ഫിലിപ്പീൻസിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ച ട്രാമി കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള മഴയിലും മണ്ണിടിച്ചിലിലും 20 പേർ മരിച്ചു. ലുസോൺ ദ്വീപിൽ ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി. അസാധാരണ മഴയാണ് അനുഭവപ്പെട്ടതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറഞ്ഞു.
ബൈക്കോൾ പ്രദേശത്ത് ഒരു മാസത്തെ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. കാറ്റിനു വേഗം കുറഞ്ഞെങ്കിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.
eartewr