ടാർസന് ജീവനേകിയ ഹോളിവുഡ് നടൻ റോൺ ഇലി വിടവാങ്ങി
ലൊസ് ആഞ്ചലസ്: വിഖ്യാത കഥാപാത്രം ടാർസന് വെള്ളിത്തിരയില്‍ ജീവനേകിയ ഹോളിവുഡ് നടൻ റോൺ ഇലി അന്തരിച്ചു. 86 വയസ്സായിരുന്നു. ലൊസ് ആഞ്ചലസിലെ വസതിയില്‍ സെപ്റ്റംബര്‍ 29-നായിരുന്നു അന്ത്യമെന്ന് മകൾ ക്രിസ്റ്റെൻ കാസലെ ഇലി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.
രോഗബാധിതനായി വിശ്രമത്തിലായിരുന്നു. 62കാരിയായ ഭാര്യ വലേരി ലുന്‍ഡീന്‍ ഇലിയെ 2019ല്‍ മകന്‍ കാമറണ്‍ കുത്തിക്കൊലപ്പെടുത്തുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടിവന്നിരുന്നു. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. ഈ സംഭവം അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. നിരായുധനായ കാമറണിനെ പൊലീസ് കൊന്നതിനെതിരെ പിന്നീട് അദ്ദേഹം രംഗത്തുവരികയുണ്ടായി.
eresr