രാജിയാവശ്യം ശക്തമാകുന്നതിനിടെ മത്സരിക്കുമെന്ന് ആവർത്തിച്ച് ട്രൂഡോ
ഒട്ടാവ: കാനഡ പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്ന ആവശ്യം ലിബറൽ പാർടി ഓഫ് കാനഡയുടെ എംപിമാർക്കിടയിൽ ശക്തമാകുന്നതിനിടെ അടുത്ത തെരഞ്ഞെടുപ്പിലും താൻ തന്നെയാകും ലിബറൽ പാർടിയെ നയിക്കുകയെന്ന് പ്രഖ്യാപിച്ച് ജസ്റ്റിൻ ട്രൂഡോ. 28ന് മുമ്പ് ട്രൂഡോ രാജിവയ്‌ക്കണമെന്ന് ലിബറൽ പാർടി ഓഫ് കാനഡയുടെ 24 എംപിമാർ അന്ത്യശാസനം നൽകിയിരുന്നു. ഇവർ ഒപ്പിട്ട കത്ത് ട്രൂഡോയ്‌ക്ക് കൈമാറി. പ്രധാനമന്ത്രിപദത്തിൽ ഒമ്പത് വർഷം പിന്നിട്ട ട്രൂഡോ ഇനി മത്സരിക്കരുതെന്നാണ് ആവശ്യം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയപ്പോൾ ഡെമോക്രാറ്റിക് പാർടിക്ക് ലഭിച്ചതുപോലുള്ള നവോന്മേഷം ട്രൂഡോയുടെ രാജി ലിബറൽ പാർടിക്ക് നൽകുമെന്നും എംപിമാര്‍ പറയുന്നു. എന്നാൽ, പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. അടുത്ത വർഷമാണ് പൊതുതെരഞ്ഞെടുപ്പ്.
sddsff