തുർക്കിയിൽ വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
അങ്കാറ: തുർക്കിയയിലെ തലസ്ഥാനമായ അങ്കാറയ്ക്ക് സമീപമുള്ള വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഒരു സ്ത്രീയും പുരുഷനും ഉൾപ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരിൽ പെടും. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ടുസാസ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേർ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷിഫ്റ്റ് മാറുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.
തുസാസ് കാമ്പസിൽ ഏകദേശം 15,000 പേർ ജോലി ചെയ്യുന്നുണ്ട്. ആക്രമണം നടത്താൻ വാഹനം എടുക്കുന്നതിന് മുമ്പ് അക്രമികൾ ക്യാബ് ഡ്രൈവറെ കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ റഷ്യൻ പ്രസിഡൻ വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ടി.വിയിൽ തത്സമയം സംപ്രേക്ഷണം ചെയ്ത വിഡിയോയിൽ "നീചമായ ഭീകരാക്രമണം" എന്നാണ് അക്രമത്തെ വിശേഷിപ്പിച്ചത്.
ീബ്ീബ്