ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ


ബെയ്‌റൂട്ട്‌: ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ. കൊല്ലപ്പെട്ട ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയ്‌ക്ക്‌ പകരക്കാരനായി കരുതിയ നേതാവാണ് ഹാഷെം സഫീദിൻ. മൂന്നാഴ്ചകൾക്കുമുമ്പ് ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഹിസ്‌ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ്‌ നിയന്ത്രിച്ചിരുന്നത്‌. ഇസ്രയേൽ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണിൽ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.

article-image

sddsf

You might also like

Most Viewed