വൈദ്യുതി നിലച്ച ക്യൂബയിൽ കൊടുങ്കാറ്റും
ഹവാന: വൈദ്യുതി നിലച്ച ക്യൂബയിൽ ജനങ്ങളുടെ ദുരിതം വർധിപ്പിച്ച് കൊടുങ്കാറ്റ്. ഓസ്കർ എന്നു പേരുള്ള ചുഴലിക്കൊടുങ്കാറ്റ് ഞായറാഴ്ച ക്യൂബയിൽ വീശി. 130 കിലോമീറ്റർ വേഗത്തിൽ ഗ്വാണ്ടനാമോ പ്രവിശ്യയിലെത്തിയ കാറ്റ് കനത്ത മഴയ്ക്കു കാരണമായി. കാറ്റിന്‍റെ വേഗം പിന്നീട് കുറഞ്ഞെങ്കിലും മിന്നൽപ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന് അമേരിക്കയിലെ നാഷണൽ ഹരിക്കേൻ സെന്‍റർ മുന്നറിയിപ്പു നല്കി.
പ്രധാന വൈദ്യുതോത്പാദന കേന്ദ്രം നിലച്ചതുമൂലം വെള്ളിയാഴ്ച മുതൽ ക്യൂബ പ്രതിസന്ധിയിലാണ്. രാജ്യത്തെ ഒരു കോടി വരുന്ന ജനങ്ങൾക്കു മുഴുവനും വൈദ്യുതി ഇല്ലാതായി.
േേ്െി്േി