മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഏകാന്തതടവിൽ: മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണം
ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ പീഡനം. ജയിലിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികാരികൾ ഇരുട്ടറയിൽ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ലായെ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോഡ്സ്മിത്താണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്.
ലണ്ടനിൽ താമസിക്കുന്ന മക്കളായ സുലൈമാൻ, കാസിം ഖാൻ എന്നിവരിലേക്കുള്ള അദ്ദേഹത്തിന്റെ ആഴ്ച തോറുമുള്ള ഫോൺ വിളികൾ സെപ്റ്റംബർ 10 മുതൽ ലഭിക്കുന്നില്ലെന്നും ജമീമ പറഞ്ഞു. കോടതി വിചാരണകളും മാറ്റിവെച്ചതായും മുൻ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദർശനങ്ങൾ പൂർണമായും നിർത്തൽ ചെയ്തതായും ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത പോസ്റ്റിൽ ജമീമ ഉന്നയിച്ചു. ഉച്ചകോടിക്ക് മുമ്പായി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‍ലാമാബാദിൽ മാർച്ച് ചെയ്യാൻ ശ്രമിച്ച നൂറുകണക്കിന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഓഗസ്റ്റ് അഞ്ചിന് അറസ്റ്റിലായതിനെത്തുടർന്ന് ഖാൻ നിലവില്ർ റാവൽപിണ്ടിയിലെ ആദിയാല ജയിലിലാണ്.
asdasd