സാന്പത്തിക നൊബേൽ മൂന്നു പേർക്ക്


സ്റ്റോക്ക്ഹോം: 2024ലെ സാന്പത്തിക നൊബേൽ മൂന്നു പേർക്ക്. സാന്പത്തിക ചൂഷണവും ശക്തമായ നിയമങ്ങളുടെ അഭാവവും ഉള്ള സമൂഹങ്ങൾ സാന്പത്തിക വളർച്ച പ്രാപിക്കാത്തതിന്‍റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ഗവേഷണം നടത്തിയ ഡാരൻ അസമൊഗ്‌ലു, സൈമൺ ജോൺസൺ, ജയിംസ് എ. റോബിൻസൺ എന്നിവരാണു ജേതാക്കൾ. 

അസമൊഗ്‌ലുവും ജോൺസണും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ പ്രഫസർമാരാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസറാണ് റോബിൻസൺ. വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വരികയെന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളികളിലൊന്നാണ്. ചില രാജ്യങ്ങൾ വിജയിക്കുകയും മറ്റ് ചിലർ പരാജയപ്പെടുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനകാരണങ്ങളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ഇവരുടെ ഗവേഷണം സഹായിക്കുന്നുവെന്നും നൊബേൽ സമിതി വിലയിരുത്തി.

article-image

sdgsg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed