ചരിത്രമെഴുതി ഇലോണ്‍ മസ്‌ക്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം വിജയകരം


ചരിത്രമെഴുതി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇത്രയും വലിയ റോക്കറ്റ് ഭാഗം കരയില്‍ സുരക്ഷിതമായി തിരിച്ചിറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ടെക്‌സസിലെ ബ്രൗണ്‍സ് വില്ലിലെ ലോഞ്ച് പാഡില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം സുരക്ഷിതമായി തിരിച്ചിറക്കി. വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ ബഹിരാകാശത്തേക്ക് അയച്ച് റോക്കറ്റിന്റെ ഒന്നാം ഭാഗം തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.

ഇത്രയും വലിയ റോക്കറ്റ് ഭാഗം കരയില്‍ സുരക്ഷിതമായി തിരിച്ചിറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. 50 ലക്ഷം കിലോഗ്രാം ആണ് റോക്കറ്റിന്റെ ഭാരം. ഉയരം 122 മീറ്റര്‍. പ്രത്യേകമായ സ്റ്റെന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രധാനഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മനുഷ്യരെയും ചരക്കുകളും കൊണ്ടുപോകുന്നതിനായി സ്‌പേസ് രൂപകല്‍പ്പന ചെയ്തതാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ വാഹനം. പുനരുപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് ആദ്യ സ്റ്റാര്‍ഷിപ്പ് അയക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആണ് മസ്‌കിന്റെ ചരിത്ര നേട്ടം.

article-image

cxbc

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed