ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 105ആം സ്ഥാനത്ത്


ലണ്ടൻ: ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ 105-ാം സ്ഥാനത്ത്. 127 രാജ്യങ്ങൾ ചേരുന്നതാണ് സൂചിക. ശ്രീലങ്ക 56ആമതും നേപ്പാൾ 68ആമതും മ്യാൻമർ 74-ാമതും ബംഗ്ലാദേശ് 84-ാമതും സ്ഥാനങ്ങളിലാണ്. ഐറിഷ് എൻജിഒ കണ്‍സേണ്‍ വേൾഡ് വൈഡും ജർമൻ എൻജിഒ ആയ വെൽറ്റ് ഹുംഗർഹിൽഫും ചേർന്നാണു സൂചിക തയാറാക്കുന്നത്. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമുള്ള 42 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ‌അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട്.

ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തിനു ശേഷം ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും (2.9%) പോഷാകാഹാരക്കുറവ് വ്യാപകമാണ് (13.7%). ഇതൊടൊപ്പം ഉയരത്തിനനുസരിച്ചുള്ള ഭാരമില്ലാത്ത കുട്ടികളും (18.7%) പ്രായത്തിനൊത്ത ഉയരം വയ്ക്കാത്ത കുട്ടികളും (35.5%) ധാരാളം. 2000നും 2008നും ഇടയിൽ വിശപ്പ് കുറച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ നല്ല പുരോഗതിയാണു കൈവരിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും അപകടകരമായ അവസ്ഥയിൽ കാണപ്പെടുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇതിനുപുറമേ ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങളും പ്രശ്നം വഷളാക്കിയിട്ടുണ്ട്.

article-image

മവനംവന

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed