അറബിക്കടലിൽ ന്യൂനമർദം; ഒമാനിൽ തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴക്ക് സാധ്യത


മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ചയോടെ ഇത് ഉഷ്ണമേഖലാ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ അറബിക്കടലിൽ ആലിപ്പഴം, ഇടി, മിന്നൽ എന്നിവ സൃഷ്ടിക്കാൻ കഴിയുന്ന മേഘങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ചതായി നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്‍ററിൽനിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇത് തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയേക്കും. ഇതിന്റെ ഫലമായി ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രതീക്ഷിക്കുന്ന കാലാവസ്ഥയുടെ സംഭവവികാസങ്ങൾ നാഷനൽ മൾട്ടി ഹാസാർഡ്സ് എർലി വാണിങ് സെന്‍ററിലെ സ്പെഷലിസ്റ്റുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയണെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും എല്ലാവരും പിന്തുടരണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed