വിദേശ ഉൽപന്നങ്ങൾക്കുമേൽ ഏറ്റവുമധികം നികുതി ചുമത്തുന്നത് ഇന്ത്യയാണെന്ന് ട്രംപ്


വാഷിങ്ടൺ: വിദേശ ഉൽപന്നങ്ങൾക്കുമേൽ ഏറ്റവുമധികം നികുതി ചുമത്തുന്നത് ഇന്ത്യയാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഇന്ത്യ ചിരിച്ചുകൊണ്ടാണ് നികുതി ചുമത്തുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, താൻ അധികാരത്തിലെത്തിയാൽ തിരിച്ചും ഇതേ തരത്തിൽ നികുതി ചുമത്തുമെന്ന് പറഞ്ഞു. അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള തന്റെ പദ്ധതിയുടെ പ്രധാനഘടകം പരസ്പര നികുതി ചുമത്തുകയെന്നതാണ്. പൊതുവെ അമേരിക്ക നികുതി ചുമത്താറില്ല. താനാണ് നികുതി ചുമത്തുന്നതിന് തുടക്കമിട്ടത്. അത് വലിയ വിജയമായിരുന്നുവെന്നും ഡെട്രോയിറ്റിൽ സാമ്പത്തിക നയത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ചൈന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും വലിയ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ‘മോദി വലിയ നേതാവാണ്. അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചു’ -ട്രംപ് പറഞ്ഞു.

article-image

asdaf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed