പാകിസ്താനിൽ തോക്കുധാരിയുടെ വെടിയേറ്റ് 20 പേർ കൊല്ലപ്പെട്ടു


കറാച്ചി: പാകിസ്താനിൽ തോക്കുധാരിയുടെ വെടിയേറ്റ് 20 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. പാകിസ്താൻ സൗത്ത്-വെസ്റ്റ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ബലൂചിസ്താൻ പ്രവശ്യയിലാണ് സംഭവമുണ്ടായത്. സ്ഥലത്ത് സുരക്ഷാ ഉച്ചകോടി നടന്ന ദിവസങ്ങൾക്കകമാണ് ആക്രമണമുണ്ടായത്. ഡുകി ജില്ലയിലെ കൽക്കരി ഖനിയിലേക്ക് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഹുമയുൺ ഖാൻ നസീർ പറഞ്ഞു. മരിച്ചവരിൽ മൂന്ന് പേരും പരിക്കേറ്റവരിൽ നാല് പേരും അഫ്ഗാൻ പൗരൻമാരാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരവധി സംഘടനകൾ ബലൂചിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രവിശ്യയിലെ എണ്ണ, ധാതു സമ്പത്ത് രാജ്യത്തിന്റെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നാണ് ഇവരുടെ ആരോപണം. അതുകൊണ്ട് പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.തിങ്കളാഴ്ച കറാച്ചി വിമാനത്താവളത്തിൽ ചൈനീസ് പൗരൻമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബലൂച് ലിബറേഷൻ ആർമി എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവം വിദേശപൗരൻമാരെ സംരക്ഷിക്കുന്നതിൽ പാകിസ്താൻ സൈന്യത്തിന്റെ പോരായ്മയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

article-image

ോേ്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed