ഹെലീന് പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ


മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ."മിൽട്ടൻ' ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുകയാണ്. ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരകണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൻ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്‍റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും. ആഴ്ചകൾക്കു മുന്പ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് 232 പേർ മരിച്ചിരുന്നു.

article-image

sdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed