കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു


കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ കോംഗോയിലെ കിവു തടാകത്തിൽ 278 യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. ദക്ഷിണ കിവു പ്രവിശ്യയിലെ മിനോവയിൽ നിന്ന് വടക്കൻ കിവു പ്രവിശ്യയിലെ ഗോമയിലേക്ക് പോവുകയായിരുന്നു. സായുധ സേനയും വിമതരും തമ്മിലുള്ള പോരാട്ടം ഗോമ, മിനോവ നഗരങ്ങൾക്കിടയിലുള്ള റോഡ് ഗതാഗതയോഗ്യമല്ലാതാക്കിയതിനാൽ നിരവധി പേർ ജല ഗതാഗതത്തെ അവലംബിക്കുന്നുണ്ട്.

ബോട്ടുകളിൽ അപകടകരമായ രീതിയിൽ ആളുകളെയും സാധനങ്ങളും കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവുകാഴ്ചയാണ്. ഇതുമൂലം ചെറുതും വലുതുമായ ധാരാളം അപകടങ്ങളും സംഭവിക്കാറുണ്ട്. കഴിഞ്ഞ ജൂണിൽ തലസ്ഥാനമായ കിൻഷാസക്ക് സമീപം ബോട്ട് മുങ്ങി 80 പേർ മരിച്ചിരുന്നു. ജനുവരിയിലെ ബോട്ടപകടത്തിൽ 22 പേർക്ക് ജീവൻ നഷ്ടമായി.

article-image

fggdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed