മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്‍റായി ക്ലോഡിയ ഷെയ്ന്‍ബോം
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്‍റായി ക്ലോഡിയ ഷെയ്ന്‍ബോം. ആധുനിക മെക്സിക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റായി ക്ലോഡിയ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ലാറ്റിനമേരിക്കയിലെ രണ്ടാം നമ്പർ സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റിത്തീർക്കുമെന്നും അവർ പറഞ്ഞു.
ശാസ്ത്രജ്ഞയായ അറുപത്തിരണ്ടുകാരി ക്ലോഡിയ മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിത മേയർകൂടിയാണ്. രാജ്യത്തെ ജൂത വംശജരുടെ ആദ്യ പ്രസിഡന്‍റ് എന്ന വിശേഷണവും ഇതോടെ ക്ലോഡിയയ്ക്കു സ്വന്തമായി.
eff