ഹെലീൻ ചുഴലിക്കാറ്റിൽ യുഎസിൽ മരിച്ചവരുടെ എണ്ണം 162 ആയി
മയാമി: ഹെലീൻ ചുഴലിക്കാറ്റിൽ യുഎസിൽ മരിച്ചവരുടെ എണ്ണം 162 ആയി. നോർത്ത് കരോലിനയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 73 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. സൗത്ത് കരോലിനയിൽ 36 പേരും ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു.
കഴിഞ്ഞ ദിവസം ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായിയിരുന്നു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ വീശിയടിച്ചത്. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടായി. 225 കി.മീ വേഗതയിലാണ് ഹെലീൻ ചുഴലിക്കാറ്റടിക്കുന്നത്. യുഎസിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
asdasd