ചൈനയുടെ അത്യാധുനിക അന്തർവാഹിനി നിർമാണത്തിലിരിക്കേ മുങ്ങിയതായി യുഎസ്


വാഷിംഗ്ടൺ ഡിസി: ചൈനയുടെ അത്യാധുനിക അന്തർവാഹിനി നിർമാണത്തിലിരിക്കേ മുങ്ങിയതായി യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. മേയ്- ജൂൺ മാസങ്ങളിൽ നടന്ന സംഭവം നാണക്കേടുമൂലം പുറത്തു പറയാൻ ചൈന വിസമ്മതിക്കുകയാണത്രേ. ഷൗ ക്ലാസിൽപ്പെട്ട അണുശക്തിയിൽ പ്രവർത്തിക്കുന്ന ആദ്യ ആക്രമണ അന്തർവാഹിനിയാണു യാംഗ്ടിസി നദിയിലെ വുചാൻ ഷിപ്‌യാർഡിൽ മുങ്ങിയത്.

അന്തർവാഹിനിയിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവന്നത്. അന്തർവാഹിനി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിന്‍റെയും, ഭാഗികമായോ പൂർണമായോ മുങ്ങിയ അന്തർവാഹിനിക്കു സമീപം ക്രെയിനുകൾ അടക്കമുള്ള രക്ഷാ ഉപകരകണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിന്‍റെയും ചിത്രങ്ങളാണു മേയ്, ജൂൺ മാസങ്ങളിൽ ഉപഗ്രഹം പകർത്തിയത്.

article-image

asfsfd

You might also like

Most Viewed