ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ചൈന


ബെയ്ജിംഗ്: അണ്വായുധ പോർമുന വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ചൈന. പസഫിക് സമുദ്രത്തിലേക്കാണ് മിസൈൽ തൊടുത്തത്. 1980നുശേഷം ആദ്യമായാണു ചൈന അന്താരാഷ്‌ട്ര സമുദ്രമേഖലയിൽ മിസൈൽ പരീക്ഷണം നടത്തുന്നത്. ശത്രുരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്കാനാണു ചൈന ശ്രമിച്ചെന്നു വിലയിരുത്തുന്നു. സാധാരണ ചൈനയ്ക്കുള്ളിൽ തന്നെയാണ് ഇത്തരം മിസൈലുകൾ പരീക്ഷിക്കാറുള്ളത്. ഇന്നലെ പരീക്ഷിച്ചത് ഏതു തരം മിസൈൽ ആണെന്നു വ്യക്തമാക്കിയിട്ടില്ല.

പരീക്ഷണത്തെക്കുറിച്ച് അയൽരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്കിയതായി ചൈന അവകാശപ്പെട്ടു. എന്നാൽ മുന്നറിയിപ്പു ലഭിച്ചിട്ടില്ലെന്നു ജപ്പാൻ അറിയിച്ചു. 1980ൽ ചൈന പരീക്ഷിച്ച മിസൈൽ 9,070 കിലോമീറ്റർ സഞ്ചരിച്ചാണു പസഫിക്കിൽ പതിച്ചത്.

article-image

sfsdf

You might also like

Most Viewed