പൊലീസിനെ അസഭ്യം പറഞ്ഞ നാല് ഇന്ത്യൻ വംശജർക്കെതിരെ സിംഗപ്പൂർ പൊലീസ് കേസെടുത്തു
സിംഗപ്പൂർ: പൊലീസിനെ അസഭ്യം പറഞ്ഞതിനും പൊതുജനങ്ങളെ ശല്യംചെയ്തതിനും നാല് ഇന്ത്യൻ വംശജർക്കെതിരെ സിംഗപ്പൂർ പൊലീസ് കേസെടുത്തു. മാർഷ്യനോ അബ്ദുൽ വഹാബ് (44), അലക്സ് കുമാർ ജ്ഞാനശേഖരൻ (37), മുഹമ്മദ്‍ യഹ്‍യ (32), മോഹനൻ വി. ബാലകൃഷ്ണൻ (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കൊലപാതക കേസന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ പൊലീസ്‍ സംഘത്തെ പ്രതികൾ ഗുണ്ടാസംഘമെന്ന് വിളിച്ചും മറ്റും അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിന് ഒരു വർഷം വരെ തടവോ 5000 സിംഗപ്പൂർ ഡോളർ പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ്.
sdfsdf