അന്താരാഷ്‌ട്ര ബഹിരാകാശകേന്ദ്രത്തിൽനിന്ന് മൂന്ന് സഞ്ചാരികൾ ഭൂമിയിൽ മടങ്ങിയെത്തി
മോസ്കോ: അന്താരാഷ്‌ട്ര ബഹിരാകാശകേന്ദ്രത്തിൽനിന്ന് മൂന്ന് സഞ്ചാരികൾ ഭൂമിയിൽ മടങ്ങിയെത്തി. രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമാണ് പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 4.59ന് റഷ്യയുടെ സോയുസ് എംഎസ്-25 പേടകത്തിൽ കസാക്കിസ്ഥാനിലെ വടക്കുകിഴക്കൻ പ്രദേശമായ ദെസ്കാസ്ഗാനിൽ ഇറങ്ങിയത്. പാരച്യൂട്ടിന്‍റെ സഹായത്തോടെയാണു പേടകത്തെ ഭൂമിയിലിറക്കിയത്. മടങ്ങിയെത്തിയ റഷ്യക്കാരായ ഒലെഗ് കൊനാനെങ്കോയും നിക്കൊളൊയ് ചബും 374 ദിവസം നീണ്ട ബഹിരാകാശവാസത്തിനുശേഷമാണ് തിരികെയെത്തുന്നത്. ഇവർക്കൊപ്പമെത്തിയ അമേരിക്കക്കാരിയായ ട്രാസി ഡിസൺ 184 ദിവസത്തെ വാസത്തിനുശേഷമാണ് മടങ്ങിയെത്തുന്നത്.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം എട്ടു പേരാണ് ഇനി അന്താരാഷ്‌ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലുള്ളത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ യാത്രികരായ സുനിതയും സഹയാത്രികൻ ബുച്ച് വിൽമറും കഴിഞ്ഞ ജൂണിലാണ് ബോയിംഗ് വിമാനക്കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തെത്തിയത്. എന്നാൽ, പേടകത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ഇരുവരുടെയും മടക്കയാത്ര ഇനിയും വൈകുകയാണ്. സാങ്കേതിക തകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം ആളില്ലാതെ കഴിഞ്ഞയാഴ്ച ഭൂമിയിൽ തിരിച്ചെത്തിയിരുന്നു.
yrtyry