ഇന്ത്യക്കും ചൈനക്കുമിടയിൽ ഒരിക്കലും സാൻഡ്‌വിച്ചാകാനില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ


കൊളംബോ: ഇന്ത്യയും ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനക്കുമിടയിൽ ശ്രീലങ്ക ഒരിക്കലും സാൻഡ്‌വിച്ചാകാനില്ലെന്നാണ് ദിസനായകെ യുടെ നിലപാട്. ഏതെങ്കിലും ശക്തി കേന്ദ്രത്തിനൊപ്പം ചേരുന്നതിനു പകരം, ഭൗമരാഷ്ട്രീയ ശത്രുത ഒഴിവാക്കിയുള്ള വിദേശനയമാണ് തന്റെ സർക്കാർ പിന്തുടരാൻ ഉദ്ദേശിക്കുന്നത്. ചൈനയുമായും ഇന്ത്യയുമായും ഒരുപോലെയുള്ള ബന്ധം പുലർത്തും. ഇരു രാജ്യങ്ങളും ശ്രീലങ്കയുടെ ഏറ്റവും അടുത്ത അയൽരാജ്യങ്ങളാണ്.-ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ദിസനായകെ പറഞ്ഞു.

''ഭൗമരാഷ്ട്രീയ പോരാട്ടത്തിൽ ഒരാളുടെയും പക്ഷം ചേരാനില്ല. രണ്ടു രാജ്യങ്ങൾക്കിടയിൽ ഞെരിഞ്ഞ് സാൻഡ്‌വിച്ചാകാനുമില്ല. പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ. ഇരുരാജ്യങ്ങളും സൗഹൃദം ഞങ്ങൾ ഏറെ വിലമതിക്കുന്നു. അവർ അടുത്ത നയതന്ത്ര പങ്കാളികളാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതുപോലെ യൂറോപ്യൻ യൂനിയൻ, പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്തും.''-ദിസനായകെ പറഞ്ഞു.
പ്രാദേശിക സംഘർഷം നിലനിൽക്കുന്നതിനിടയിൽ ശ്രീലങ്കയുടെ സുരക്ഷക്കാണ് ഏറെ പ്രാധാന്യം. അതാണ് ഇത്തരത്തിലുള്ള ന്യൂട്രൽ നയം പിന്തുടരാൻ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളുമായും സഹവർത്തിത്തത്തോടെ പ്രവർത്തിക്കണം. അതാണ് ലക്ഷ്യം.-ശ്രീലങ്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. വർഷങ്ങളായി വലിയ കടക്കെണിയിൽ പെട്ട് വലയുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് പുതിയ പ്രസിഡന്റിന്റെ ഏറ്റവും വലിയ ദൗത്യം.

article-image

sdfsdf

You might also like

Most Viewed