അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡ‌‌‍‌‌‌‌‌‌‌‌ർ ഇന്ത്യൻ വംശജ സുനിത വില്യംസ്‌


വാഷിങ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡർ ഇന്ത്യൻ വംശജ സുനിത വില്യംസ്‌. റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ്‌ കൊണോനെൻകോ നിലയത്തിൽനിന്ന്‌ തിങ്കളാഴ്ച മടങ്ങിയതോടെയാണ്‌ സുനിത പുതിയ കമാൻഡർ ആയത്‌.

എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ സുനിതയും മറ്റൊരു യാത്രികന്‍ ബുച്ച്‌ വിൽമോറും സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ ഫെബ്രുവരിയാകുമെന്നാണ്‌ റിപ്പോർട്ട്. 12 വർഷം മുമ്പും സുനിത നിലയത്തിന്റെ കമാൻഡർ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ എട്ടുപേരാണ്‌ ബഹിരാകാശ നിലയത്തിലുള്ളത്‌. നിലയത്തില്‍ 374 ദിവസം പൂര്‍ത്തിയാക്കിയാണ് റഷ്യൻ യാത്രികര്‍ മടങ്ങിയത്.ഇവരുമായി പേടകം കസാഖ്‌സ്ഥാനിലിറങ്ങി.

article-image

dgdgf

You might also like

Most Viewed