ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇടത് നേതാവ് അനുര കുമാര ദിസനായകെയ്ക്ക് മുന്നേറ്റം


ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) എന്ന വിശാല മുന്നണിയുടെ നേതാവ് അനുര കുമാര ദിസനായകെ മുന്നേറുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 42.3 ശതമാനം വോട്ടുകളും തീവ്ര കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായ അനുരാഗ് കുമാരയ്ക്കാണ്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒന്നാം റൗണ്ടിൽ ആർക്കും 50ശതമാനം വോട്ട് ഇല്ലെങ്കിൽ രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണും. അതിലും ആർക്കും 50ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ മൂന്നാം മുൻഗണനാവോട്ടുകൾ എണ്ണും. അങ്ങനെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ട് സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുക്കുക.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 32.76 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണ്. നിലവിലെ പ്രസിഡണ്ട് റനിൽ വിക്രമസിംഗെ 17. 7ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ 65കാരനായ അനുര കുമാര ദിസനായകെ വിജയം ഉറപ്പിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

article-image

േ്ുേു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed