ലെബനാനിൽ ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ നിർമിച്ചത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണെന്നരെന്ന് തായ്വാൻ


ന്യൂഡൽഹി: ലെബനാനിൽ ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ നിർമിച്ചത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണെന്ന വിശദീകരണവുമായി തയ്‍വാൻ കമ്പനി. ഗോൾഡ് അപ്പോളോയെന്ന തയ്‍വാൻ കമ്പനിക്ക് വേണ്ടി പേജറുകൾ വിതരണം ചെയ്തത് യുറോപ്യൻ ഡിസ്ട്രിബ്യൂട്ടർമാരാണെന്ന വിശദീകരണമാണ് തയ്‍വാനീസ് കമ്പനിയുടെ ചെയർപേഴ്സൺ നൽകിയിരി ക്കുന്നത്. ലെബനാനിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ പ്രകാരം ഗോൾഡ് അപ്പോളോ കമ്പനിയാണ് പേജറുകൾ നിർമിച്ചത്. എന്നാൽ, കമ്പനിയുടെ ചെയർപേഴ്സണായ ഹസു ചിങ്-കുനാങ് പറയുന്നത് പ്രകാരം യുറോപ്യൻ ഡിസ്ട്രബ്യൂട്ടറുമായി തയ്‍വാൻ കമ്പനിക്ക് കരാറുണ്ട്. അവർക്ക് ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്. ആദ്യഘട്ടത്തിൽ ഗോൾഡ് അപ്പോളോയുടെ പേജർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയിൽ പേജർ ഉണ്ടാക്കണമെന്നും ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് അനുമതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തയ്‍വാനിൽ നിന്നും ലെബനാനിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ പേജറുകൾ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിർന്ന തായ്‍വാനീസ് സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. തയ്‍വാൻ ഇതുവരെ 260,000 പേജറുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും യു.എസിലേക്കും ആസ്ട്രേലിയയിലേക്കുമാണ്.ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കൻ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്‌ഫോടന’ങ്ങളുണ്ടായത്. ലബനാനിലെ ഇറാൻ അംബാസഡർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നിൽക്കുന്നവരുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേജർ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ലബനാനിലെ ഇറാൻ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.

article-image

ോ്േിോ്േി

You might also like

Most Viewed