ഇംറാൻ ഖാനെ സൈനിക കോടതി വിചാരണ ചെയ്യില്ലെന്ന് പാക് സർക്കാർ


ഇസ്‍ലാമാബാദ്: കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ സൈനിക കോടതി വിചാരണ ചെയ്യില്ലെന്ന് പാകിസ്താൻ സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതി ജസ്റ്റിസ് മിയാംഗൽ ഹസൻ ഔറംഗസേബ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് അഡീഷനൽ അറ്റോണി ജനറൽ മുനവ്വർ ഇഖ്ബാൽ ദുഗ്ഗൽ സർക്കാറിന്റെ നിലപാട് അറിയിച്ചത്. സൈനിക വിചാരണക്കെതിരെ ഇംറാൻ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ നിലപാട് അറിയിച്ചത്. സൈനിക വിചാരണയെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നിയമപരമായി വിചാരണക്ക് വിധേയനാകേണ്ടി വരുമെന്നും മുനവ്വർ ഇഖ്ബാൽ ദുഗ്ഗൽ വ്യക്തമാക്കി.

അതേസമയം, സൈനിക കോടതി വിചാരണ ചെയ്യുമെന്ന് സർക്കാർ നിയമകാര്യ വക്താവ് അഖീൽ മാലിക് പറഞ്ഞതായി രേഖയിലുണ്ടെന്ന് ഇംറാൻ ഖാന്റെ അഭിഭാഷകൻ ഉസൈർ ഭണ്ഡാരി ചൂണ്ടിക്കാട്ടിയതോടെ വ്യക്തമായ നിലപാട് അറിയിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. 200ഓളം കേസുകൾ ചുമത്തപ്പെട്ട് ഒരു വർഷത്തിലേറെയായി അദിയാല ജയിലിൽ കഴിയുകയാണ് ഇംറാൻ ഖാൻ.

article-image

ം്ുംു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed