ബി.കെ.എസ് ശ്രാവണം 2024; ഘോഷയാത്ര ശ്രദ്ധേയമായി


മനാമ: ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ഘോഷയാത്ര മത്സരം നടന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ആരംഭിച്ച പരിപാടികൾ 11 വരെ നീണ്ടു. മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട പരിപാടി കാണാൻ അഭൂതപൂർവമായ ജനത്തിരക്കായിരുന്നു സമാജത്തിലും പരിസരങ്ങളിലും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യ േഫ്ലാട്ടുകൾ, പ്രച്ഛന്ന വേഷങ്ങൾ, നാടൻ കലാരൂപങ്ങൾ, അനുഷ്ഠാന കലകൾ, വാദ്യമേളങ്ങൾ, ഡിസ്‌പ്ലേകൾ തുടങ്ങിയ അനവധി ആകർഷണങ്ങൾ നിറഞ്ഞതായിരുന്നു പങ്കെടുത്ത ഓരോ ടീമുകളുടെയും അവതരണങ്ങൾ. വയനാട് ദുരന്തം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്, കൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം, സ്ത്രീ ശാക്തീകരണം, മതമൈത്രി തുടങ്ങിയ വിവിധ ആശയങ്ങൾ ഫ്ലോട്ടിലും മറ്റുമായി ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. കാണികൾക്കു അക്ഷരാർഥത്തിൽ ദൃശ്യവിരുന്നൊരുക്കിയ ഘോഷയാത്ര ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സമാജം ഉപവിഭാഗങ്ങളായ സാഹിത്യ വിഭാഗം, എന്റർടെയ്ൻമെന്റ് വിഭാഗം, മെംബർഷിപ്-ഫിലിം ക്ലബ്, ബാഡ്മിന്റൺ, ലൈബ്രറി എന്നീ ടീമുകൾ സമാജത്തിൽനിന്നും പങ്കെടുത്തപ്പോൾ, ശ്രേഷ്ഠ ബഹ്‌റൈൻ, ഔർ ക്ലിക്സ്, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് ട്രിവാൻഡ്രം എന്നീ ടീമുകൾ സമാജത്തിനു പുറത്തുനിന്നുള്ള സംഘടനകളായി പങ്കെടുത്തു.
മത്സര ഫലങ്ങൾ: സമാജം ഉപവിഭാഗങ്ങൾ: മികച്ച ഫ്ലോട്ട്: ബാഡ്മിന്റൺ വിഭാഗം (ഒന്നാം സ്ഥാനം), വായനശാല വിഭാഗം (രണ്ടാം സ്ഥാനം), മികച്ച തീം: ബാഡ്മിന്റൺ വിഭാഗം, മികച്ച കാരക്ടർ: വായനശാല വിഭാഗം, മികച്ച മാവേലി: മെംബർഷിപ്-ഫിലിം ക്ലബ്, മികച്ച പെർഫോമർ: വായനശാല വിഭാഗം (ഒന്നാം സ്ഥാനം), ബാഡ്മിന്റൺ വിഭാഗം (രണ്ടാം സ്ഥാനം), മികച്ച ഘോഷയാത്ര: ബാഡ്മിന്റൺ വിഭാഗം (ഒന്നാം സ്ഥാനം), സാഹിത്യ വിഭാഗം (രണ്ടാം സ്ഥാനം), വായനശാല വിഭാഗം (മൂന്നാം സ്ഥാനം) സമാജം ഇതര സംഘടനകൾ: മികച്ച േഫ്ലാട്ട്: അവർ ക്ലിക്സ് (ഒന്നാം സ്ഥാനം), വോയ്‌സ് ഓഫ് ട്രിവാൻഡ്രം (രണ്ടാം സ്ഥാനം), മികച്ച തീം: അവർ ക്ലിക്സ് മികച്ച കാരക്ടർ: വോയ്‌സ് ഓഫ് ആലപ്പി, മികച്ച മാവേലി: അവർ ക്ലിക്സ്, മികച്ച പെർഫോമർ: അവർ ക്ലിക്സ് (ഒന്നാം സ്ഥാനം), ബാഡ്മിന്റൺ വിഭാഗം (രണ്ടാം സ്ഥാനം), മികച്ച ഘോഷയാത്ര: അവർ ക്ലിക്സ് (ഒന്നാം സ്ഥാനം), ശ്രേഷ്ഠ ബഹ്‌റൈൻ (രണ്ടാം സ്ഥാനം), വോയ്‌സ് ഓഫ് ട്രിവാൻഡ്രം (മൂന്നാം സ്ഥാനം) സ്‌പെഷൽ ജൂറി പരാമർശം (പെർഫോമർ): അവർ ക്ലിക്സ്. വ്യാഴാഴ്ച നടന്ന വടംവലി മത്സരങ്ങൾക്ക് മുമ്പായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചു. വാശിയേറിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ആര്യൻസ് ബഹ്‌റൈൻ പൊന്നാനി, ബി.കെ.എസ് ബാഡ്മിന്റൺ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ ബി.കെ.എസ് സാഹിത്യ വിഭാഗം, ബി.കെ.എസ് വനിതാ വിഭാഗം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി.കെ.എസ് എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തര യോഗം കൂടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

article-image

േൂ്േൂ്േ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed