പാശ്ചാത്യ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി; നാറ്റോയ്ക്കെതിരെ ഭീഷണി മുഴക്കി പുടിൻ
മോസ്കോ: പാശ്ചാത്യ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി നല്കുന്നത് നാറ്റോയുടെ നേരിട്ടുള്ള ഇടപെടലായി പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. പാശ്ചാത്യ സൈനികരുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയേ ദീർഘദൂര മിസൈലുകൾ റഷ്യയിൽ പ്രയോഗിക്കാൻ കഴിയൂ. ഇത് യുഎസിന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും നേരിട്ടുള്ള ഇടപെടലിനു വഴിയൊരുക്കും.
ഉചിതമായ പ്രതികരണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പുടിൻ ഭീഷണി മുഴക്കി. അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ നല്കുന്ന ദീർഘദൂര മിസൈലുകൾ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ പ്രയോഗിക്കാനുള്ള അനുമതിയേ നിലവിൽ യുക്രെയ്നുള്ളൂ.
ioyoi