ഗാസയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു


തെക്കൻ ഗാസയിൽ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ അൽ മവാസി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകർന്നു. ക്യാമ്പിനുള്ളിൽ ഗർത്തവും രൂപപ്പെട്ടു. ആക്രമണത്തിൽ ക്യാമ്പിലെ പല ടെന്റുകളിലായി കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ മണ്ണിനടിയിലായി.

സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഇടത്താണ് കടന്നാക്രമണം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

article-image

dfgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed