ഫിലിപ്പീൻസിലെ ആൾദൈവം അറസ്റ്റിൽ
ദൈവത്തിന്റെ മകനായി സ്വയം പ്രഖ്യാപിച്ച ഫിലിപ്പീൻസിലെ ആൾദൈവം അറസ്റ്റിൽ. കുട്ടികൾക്ക് നേരെയുള്ള അതിക്രമവും മനുഷ്യക്കടത്തും അടക്കമുള്ള കേസുകളിൽ ആണ് അറസ്റ്റ്. ഫിലിപ്പീൻസിലെ കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ് ചർച്ചിന്റെ സ്ഥാപകൻ അപ്പോളോ ക്വിബ്ലോയിയെയൊണ് രണ്ട് ആഴ്ച നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ പൊലീസ് അറസ്റ്റുചെയ്തത്.
ദാവോയിലുള്ള ക്വിബ്ലോയിയുടെ ആസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിനെ ആയിരക്കണക്കിന് അനുയായികൾ പ്രതിരോധിച്ചു. സംഘർഷത്തിൽ ഒരാൾ മരിച്ചു. ഭൂഗർഭ അറയിൽ ഒളിച്ചിരിക്കുകയായിരുന്ന ക്വിബ്ലോയി ഞായറാഴ്‌ച പൊലീസിന് കീഴടങ്ങി. ലൈംഗികചൂഷണത്തിനായി സ്ത്രീകളെയും കുട്ടികളെയും അമേരിക്കയിലേക്ക് കടത്തിയതിന് 2021ൽ അമേരിക്ക ക്വിബ്ലോയിക്കെതിരെ കേസെടുത്തിരുന്നു.
sdfsf