ജോ ബൈഡൻ തന്‍റെ ഭരണകാലത്ത് എടുത്തത് 532അവധികളെന്ന് പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി


വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ ഭരണകാലത്ത് 532 ദിവസം അവധി എടുത്തതായി പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ കണ്ടെത്തൽ. നാലു വർഷം കാലാവധിയുള്ള ബൈഡന്‍ 40 ശതമാനം സമയം അവധിയെടുത്തുകഴിഞ്ഞു. അമേരിക്കക്കാർ ശരാശരി വർഷം 11 ദിവസമാണ് അവധിയാഘോഷിക്കാറ്. ഇതുവച്ചു നോക്കിയാൽ 48 വർഷത്തേക്കുള്ള അവധി നാലു വർഷത്തിനിടെ ബൈഡൻ എടുത്തുകഴിഞ്ഞു.

ലോകവും അമേരിക്കയും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് ബൈഡൻ ഉത്തരവാദിത്തമില്ലായ്മ തുടരുന്നതിനെ റിപ്പബ്ലിക്കന്മാർ വിമർശിക്കുന്നു. 81കാരനായ ബൈഡൻ പ്രായാധിക്യത്തിന്‍റെ പേരിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഉപേക്ഷിച്ചിരുന്നു.

article-image

sdfsf

You might also like

Most Viewed