ബഹ്റൈനിൽ താമസിക്കുന്ന വിദേശീയരായ സ്ത്രീകൾ പ്രസവത്തിനായി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളെ സമീപിക്കണം
ബഹ്റൈനിൽ താമസിക്കുന്ന വിദേശീയരായ സ്ത്രീകൾക്ക് പ്രസവത്തിനായി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളെ സമീപിക്കണമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം മുതൽക്കാണ് സൽമാനിയ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഗവൺമെന്റ് ആശുപത്രികളിൽ നിന്ന് വിദേശ വനിതകളുടെ ഡെലവറി സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാറ്റാൻ സർക്കുലർ പുറത്ത് വന്നിരിക്കുന്നത്. അതേസമയം സങ്കീർണമായ കേസുകൾ ഗവൺമെന്റ് ആശുപത്രികളിൽ തന്നെ എടുക്കുന്നതായിരിക്കും. നിലവിൽ സൽമാനിയ ആശുപത്രിയിൽ സാധാരണ പ്രസവത്തിന് 150 ദിനാറാണ് ഫീസായി ഈടാകുന്നത്.
അതേസമയം സ്വകാര്യ ആശുപത്രികളിൽ ഇത് 350 ദിനാർ മുതൽ മേലോട്ടാണ്. സിസേറിയനാണെങ്കിൽ 700 ദിനാർ മുതൽക്കാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. 2020 മുതൽക്കുള്ള വിവരപ്രകാരം 13292 പ്രസവങ്ങളാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വെച്ച് നടന്നതെങ്കിൽ ഇതേ കാലയളവിൽ 4000 പ്രസവങ്ങൾ മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ വെച്ച് ഉണ്ടായത്. രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മികച്ച രീതിയിലുളള സേവനങ്ങളാണ് നൽകുന്നതെന്നും ഇത് എല്ലാവർക്കും ലഭ്യമാക്കാനും കൂടിയാണ് പുതിയ തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു.
qwerwerr