യുക്രെയ്ൻ വിദേശകാര്യമന്ത്രി രാജിവച്ചു
കീവ്: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ രാജിവച്ചു. സർക്കാർ പുനഃസംഘടനയ്ക്കു മുന്നോടിയായാണ് കുലേബയുടെ തീരുമാനം. എന്നാൽ രാജിയുടെ കാരണം വ്യക്തല്ല. മറ്റ് നാല് കാബിനറ്റ് മന്ത്രിമാർകൂടി ചൊവ്വാഴ്ച രാജി സമർപ്പിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ പുനസംഘടനയാണ് നടക്കാൻപോകുന്നതെന്നാണ് റിപ്പോർട്ട്.
സർക്കാരിൽ പുനഃസംഘടനയുണ്ടാവുമെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി കഴിഞ്ഞ ആഴ്ച സൂചന നൽകിയിരുന്നു. 2020 മാർച്ച് മുതൽ കുലേബ വിദേശകാര്യ മന്ത്രിയാണ്. പിൻഗാമിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
sdfsfd