ജർമ്മനിയിൽ തീവ്രവലതുപക്ഷ കക്ഷിക്ക് മേൽക്കൈ
ബർലിൻ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി പ്രവിശ്യ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷി ഒന്നാമത്. തുറിങ്കിയയിൽ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി) കക്ഷിയാണ് 32.8 ശതമാനം വോട്ടോടെ മികച്ച ഒന്നാമന്മാരായത്. കടുത്ത കുടിയേറ്റ വിരുദ്ധ പാർട്ടിയാണ് എ.എഫ്.സി.23.6 ശതമാനം വോട്ട് നേടി പ്രധാന പ്രതിപക്ഷ കക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) ആണ് രണ്ടാമത്.
15.8 ശതമാനം വോട്ടോടെ ബി.എസ്.ഡബ്ല്യു മൂന്നാമതും 13.1 ശതമാനം വോട്ട് നേടി ഇടതുകക്ഷികൾ നാലാമതുമെത്തി. എ.എഫ്.ഡി പക്ഷേ, അധികാരത്തിലെത്താൻ സാധ്യത കുറവാണ്. സാക്സണി പ്രവിശ്യാ തെരഞ്ഞെടുപ്പിലും എ.എഫ്.ഡി മികച്ച പ്രകടനം നടത്തി.
cvhc